അഞ്ച് രൂപയ്ക്ക് വയറുനിറയെ ബിരിയാണി… വാര്‍ത്തയറിഞ്ഞ് ഓടിക്കൂടി ജനം..! ഒടുവില്‍ സംഭവിച്ചത്

അഞ്ച് രൂപയ്ക്ക് വയറുനിറയെ ബിരിയാണി നല്‍കാമെന്ന് പരസ്യം നല്‍കി കട ഉടമ. വാര്‍ത്ത കേട്ട് ജനം കടയില്‍ തിക്കിത്തിരക്കിയതോടെ കൊവിഡ് പ്രോട്ടോക്കോളൊക്കെ കാറ്റില്‍ പറന്നു. പുലിവാലു പിടിച്ചതോടെ അവസാനം കട പൂട്ടേണ്ടി വന്നു.

ആഹാരപ്രിയരെ ആകര്‍ഷിക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമാണ് അഞ്ച് രൂപയ്ക്ക് ബിരിയാണി. എന്നാല്‍, ഐഡിയ ഇത്രത്തോളം തലവേദന സൃഷ്ടിക്കുമെന്ന് കടയുടമ സ്വപ്‌നത്തില്‍ പോലും വിചാരിച്ച് കാണില്ല.

തങ്ങള്‍ ചെയ്ത പരസ്യം ഇത്ര പുലിവാലാകുമെന്ന് ഭക്ഷണശാലയുടെ ഉടമകള്‍ ഒരിക്കലും കരുതിക്കാണില്ല. തമിഴ്നാട്ടിലെ മധുരൈയിലെ സുകന്യാ ബിരിയാണി സ്റ്റാള്‍ എന്ന ഭക്ഷണശാലയിലാണ് സംഭവം. പരസ്യം കണ്ട് അഞ്ച് രൂപയുമായി മുന്നൂറോളം പേരാണ് ബിരിയാണി തിന്നാനെത്തിയത്.

തിരക്ക് കൂടിയതോടെ പൊലീസും എത്തി. മാസ്‌ക് ധരിക്കാതെ, മതിയായ അകലം പാലിക്കാതെ, തിരക്ക് കൂട്ടിയ ജനത്തെ കണ്ട് അമ്പരന്ന കടയുടമയ്ക്ക് ഒടുവില്‍ ഉദ്ഘാടന ദിവസം തന്നെ കട പൂട്ടേണ്ടി വന്നു. കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ ഓര്‍മ്മിപ്പിച്ച് പൊലീസ് അവരെയെല്ലാം മടക്കിയയച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News