മുതലപ്പൊഴി ഹാര്‍ബറിലെ  അപകടങ്ങളും മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളും വിലയിരുത്തി മന്ത്രി സജി ചെറിയാന്‍

മുതലപ്പൊഴി ഹാര്‍ബറില്‍ അടിക്കടി ഉണ്ടാകുന്ന അപകടങ്ങളും മത്സ്യത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ സാഹചര്യങ്ങളും വിലയിരുത്താന്‍ ഫിഹറീസ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മുതലപ്പൊഴി ഹാര്‍ബര്‍ സന്ദര്‍ശിച്ച് അടിയന്തിര പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്കി.

എല്ലാ വര്‍ഷവും ഏപ്രില്‍ മെയ് മാസങ്ങളില്‍ ഡ്രജിംഗ് നടത്താനും ഹാര്‍ബര്‍ നിര്‍മ്മാണത്തില്‍ അപാകത ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പഠിക്കാന്‍ എന്‍.ഐ.ഒ.റ്റിയെ ചുമതപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. എല്ലാ ഹാര്‍ബറുകളിലും മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തിയുള്ള രക്ഷാപ്രവര്‍ത്തന സ്‌ക്വാഡുകള്‍ രൂപീകരിക്കും.

തീരദേശത്ത് 50 മീറ്റര്‍ പരിധിയില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ സമ്മതത്തോടെ സുരക്ഷിത മേഖലയില്‍ പുനരധിവസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News