ഫോൺ ചോർത്തൽ വിവാദത്തില്‍ ആടിയുലഞ്ഞ് പാർലമെന്‍റ്; പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം

ഫോൺ ചോർത്തൽ വിവാദത്തിൽ ഇന്നും പാർലമെൻ്റ് സ്തംഭിച്ചേക്കും. നാലാം ദിനം പുറത്ത് വന്ന പെഗാസിസ് പ്രോജക്ട് പട്ടികയിൽ പൗരത്വ നിയമത്തിന് എതിരെ പ്രതിഷേധിച്ചവരുടെ പേരുകൾ പുറത്ത് വന്ന സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷ പാർട്ടികൾ ആലോചിക്കുന്നത്. അതേസമയം, പെഗാസസ് ദുരുപയോഗം ചെയ്തോ എന്നോ കാര്യം അന്വേഷിക്കുമെന്ന് എൻ എസ് ഒ കമ്പനി വാർത്താ കുറിപ്പിലൂടെ വ്യക്തമാക്കി.

ബക്രീദ് അവധിക്ക് ശേഷം പാർലമെൻ്റ് ചേരുമ്പോഴും പെഗാസിസ് തന്നെയാണ് പ്രധാന വിഷയം. കർണാടകയിൽ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചതിന് പിന്നാലെ പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധിച്ചവരുടെ പേരുകളും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ആസാം, മണിപ്പൂർ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പ്രവർത്തകരും എഴുത്തുകാരും ആണ് പട്ടികയിൽ ഏറ്റവും ഒടുവിൽ ഉൾപ്പെട്ടിട്ടുളളത്.

പെഗാസിസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് ഈ വിഷയം പാർലമെൻ്റിലെ ഇരു സഭകളിലും ചർച്ചയാക്കാൻ ആണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. അതേസമയം, ഇത് സംബന്ധിച്ച് കേന്ദ്ര ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ ഇന്ന് പ്രസ്താവന നടത്തും. പെഗാസസിൻ്റെ പേരിൽ വ്യാജ പ്രചരണം ആണ് നടക്കുന്നത് എന്ന വാദമാണ് യോഗി ആദിത്യനാഥ് ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ ബിജെപി നേതാക്കൾ മുന്നോട്ട് വെയ്ക്കുന്നത്.

അതേസമയം, പെഗാസിസ് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കും എന്ന് ഇസ്രായേൽ കമ്പനിയായ എൻ എസ് ഒ അറിയിച്ചിട്ടുണ്ട്. ആരോപണം തെളിയിക്കപ്പെട്ടാൽ സേവനം നിർത്തലാക്കും.

മാധ്യമങ്ങളോട് ഇത് സംബന്ധിച്ച് കൂടുതൽ പ്രതികരിക്കാൻ ഇല്ലെന്നും കമ്പനി വ്യക്തമാക്കി. പ്രോജക്ട് പെഗാസസിൻ്റെ ഭാഗമായി നാലാം ദിനവും മാധ്യമങ്ങൾ പട്ടിക പുറത്ത് വിട്ടിരുന്നു. കേന്ദ്ര സർക്കാരിനെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കുന്ന പേരുകൾ ആണ് നാലാം ദിനം പുറത്ത് വിട്ട പട്ടികയിൽ ഉള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News