രണ്ടാം നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം

രണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കും. ഓഗസ്റ്റ് 18 വരെയാണ് സഭാ സമ്മേളനം നടക്കുക. ഈ വര്‍ഷത്തെ ബജറ്റിലെ ധനാഭ്യര്‍ഥനകളില്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ നടത്തിയ സൂക്ഷ്മ പരിശോധനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പുമാണ് ഈ സഭാസമ്മേളനത്തിലെ മുഖ്യ അജണ്ട. ആകെ 20 ദിവസമാണ് സഭ സമ്മേളിക്കുക.

പൂര്‍ണ്ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും സഭ ഇന്ന് സമ്മേളിക്കുക. പ്രമേയങ്ങളും 4 സ്വകാര്യ ബില്ലുകളും ഇന്ന് പരിഗണിക്കും. കൊവിഡ് വാക്‌സിനേഷനും സൗകര്യമൊരുക്കിയിട്ടുണ്ട്. നവംബര്‍ ഒന്നോടെ കടലാസ് രഹിത നിയമസഭ നടപ്പാക്കും.

വിവാദവിഷയങ്ങള്‍ സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചേക്കും. ഇന്നലെ ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന സമ്മേളനം ബലിപെരുന്നാള്‍ കാരണം ഇന്നത്തേക്കു മാറ്റുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here