നടന്‍ കെ ടി എസ് പടന്നയില്‍ അന്തരിച്ചു

നടന്‍ കെ.ടി.എസ്. പടന്നയില്‍ അന്തരിച്ചു.  88 വയസായിരുന്നു. തൃപ്പൂണിത്തുറയിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക്.

നാടകലോകത്തു നിന്നായിരുന്നു അദ്ദേഹം സിനിമയിലെത്തിയത്. 140-ൽ അധികം സിനിമകളിൽ അഭിനയിച്ച കെ ടി എസ് പടന്നയില്‍ രണ്ട് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ സജീവമായിരുന്നു. 21–ാം വയസിൽ സ്വന്തമായി സംവിധാനം ചെയ്ത വിവാഹദല്ലാൾ എന്ന നാടകത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്തെ കെടിഎസ് പടന്നയിലിൻ്റെ ആദ്യചുവടുവയ്പ്.

പിന്നിട് രാജസേനൻ സംവിധാനം ചെയ്ത അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തി. ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.  വൃദ്ധൻമാരെ സൂക്ഷിക്കുക, ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്നി ചിത്രങ്ങളിലൂടെ മലയാളത്തിലെ തിരക്കേറിയ നടനായി. അമർ അക്ബർ അന്തോന്നി, കുഞ്ഞിരാമായണം എന്ന പുതിയ കാല ചിത്രങ്ങളിലും അദ്ദേഹം മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിനിമാ നടനായിരിക്കുമ്പോഴും തൃപ്പൂണിത്തുറയിൽ പെട്ടിക്കട നടത്തിയിരുന്ന സാധാരണക്കാരനായും അദ്ദേഹം ജിവിച്ചു.

ഒരാഴ്ച്ചയായി വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കടവന്തറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സലായിരു ന്നു അദ്ദേഹം. തുടർന്ന് വ്യാഴാഴ്ച്ച രാവിലെ മരണപ്പെടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News