യുവാവിനെ തട്ടിക്കൊണ്ടുക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ആറ്‌ പ്രതികള്‍ പിടിയില്‍ 

യുവാവിനെ തട്ടിക്കൊണ്ടുവന്ന്‌ തടങ്കലിൽവച്ച്‌ ഭീകരമായി ആക്രമിക്കുകയും മൊബൈൽഫോൺ, പണം എന്നിവ കവരുകയും ചെയ്‌ത കേസിൽ ആറ്‌ പ്രതികളെക്കൂടി അർത്തുങ്കൽ പൊലീസ്‌ പിടികൂടി.

പത്തനംതിട്ട സ്വദേശി അരുൺ കോശിയെ എറണാകുളത്തുനിന്ന്‌ ചേർത്തല അരീപ്പറമ്പ്‌ ചക്കനാട്‌ ഭാഗത്ത്‌ എത്തിച്ച്‌ മർദ്ദിച്ച വാരിയെല്ലിനും മറ്റും പരിക്കേൽപ്പിച്ചതാണ്‌ കേസ്‌.

ചേർത്തല തെക്ക്‌ പഞ്ചായത്ത്‌ 15–-ാം വാർഡിൽ പുതിയാട്ടുചിറ അയ്യപ്പൻ എന്നറിയപ്പെടുന്ന വിഷ്‌ണു പ്രദീപ്‌(24), കൊല്ലമ്മാപറമ്പ്‌ വീട്ടിൽ ടിപ്പർ സുനി എന്നറിയപ്പെടുന്ന സുനിൽ(36), കണ്ണമ്പള്ളിച്ചിറ ലൂയിസ്‌(32), മങ്ങാട്ട്‌ ആരോമൽ(20), മാരാരിക്കുളം വടക്ക്‌ പഞ്ചായത്ത്‌ നാലാം വാർഡിൽ നടുവിലേപ്പുരയ്‌ക്കൽ സിദ്ധൻ എന്നറിയപ്പെടുന്ന അതുൽ(22), ചേർത്തല തെക്ക്‌ പഞ്ചായത്ത്‌ 15–-ാം വാർഡിൽ തയ്യിൽ ചുക്കപ്പൻ എന്നറിയപ്പെടുന്ന സുമേഷ്‌(30) എന്നിവരാണ്‌ പിടിയിലായത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here