വ്യവസായ മേഖലയ്‌ക്കെതിരെ ചിലര്‍ ബോധപൂര്‍വം പ്രചരണം നടത്തുന്നുവെന്ന് മന്ത്രി പി രാജീവ് നിയമസഭയില്‍. കേരളത്തില്‍ മുതല്‍ മുടക്കുന്നതിന് നിരവധി സംരംഭകര്‍ താല്‍പര്യം പ്രകടിപ്പിച്ചുവെന്നും മന്ത്രി സഭയില്‍ പറഞ്ഞു.
ടിസിഎസ് മുതല്‍ മുടക്കാന്‍ തയ്യാറായിട്ടുണ്ട്. വി ഗാര്‍ഡും കിന്‍ഫ്രയില്‍ ആരംഭിക്കാന്‍ സന്നദ്ധത അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. ഇതിലൂടെ 20000 തൊഴിലവസരം സൃഷ്ടിക്കും.
കേരളത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍ പാര്‍ക്ക് ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വ്യവസായ മേഖലയിലെ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാന്‍ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും ആ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ച് കാലാനുസൃതമായ ചട്ടങ്ങള്‍ തിരുത്തുമെന്നും മന്ത്രി അറിയിച്ചു. ഇതിനായി മൂന്നംഗ കമ്മറ്റിയെ വകുപ്പ് തീരുമാനിച്ചതായും പി രാജീവ് പറഞ്ഞു.
ഈ സർക്കാർ ശരിയായ കാഴ്ചപ്പാടോടെയാണ് പ്രവർത്തിക്കുന്നത്. ഇവിടെ പ്രവർത്തിക്കുന്ന വ്യവസായങ്ങൾ നിയമവും ചട്ടവും പാലിച്ച് പ്രവർത്തിക്കണം. അതിൽ പരിശോധന നടത്തുന്നതിൽ ഒരു കേന്ദ്രീകൃത സംവിധാനം വേണം. മുൻവിധികൾ ഈ സംവിധാനത്തിൽ ഉണ്ടാകില്ലെന്നും ഉത്തരവാദിത്വ നിലപാട് ഉത്തരവാദിത്വ വ്യവസായം എന്നതാണ് ലക്ഷ്യമെന്നും മന്ത്രി സഭയില്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.