അനന്യയുടെ ദുരൂഹ മരണം; പോസ്റ്റ്മോര്‍ട്ടം ഇന്ന്

കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ട്രാന്‍സ്ജന്‍ഡര്‍ അനന്യയുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. കളമശ്ശേരി മെഡിക്കല്‍ കോളേജിലാണ് ഇന്‍ക്വസ്റ്റും പോസ്റ്റ് മോര്‍ട്ടവും നടക്കുക. ട്രാന്‍സ്ജെന്‍ഡേ‍ഴ്സിന്‍റെ ആവശ്യപ്രകാരം വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് പോസ്റ്റ്മോര്‍ട്ടം ചെയ്യുക. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും പൊലീസിന്‍റെ തുടര്‍നടപടികള്‍.

ക‍ഴിഞ്ഞ ചൊവ്വാ‍ഴ്ച്ചയാണ് കൊച്ചി ഇടപ്പള്ളിയിലെ ഫ്ലാറ്റില്‍ ട്രാന്‍സ് ജെന്‍ഡര്‍ അനന്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ ഡോക്ടര്‍ക്ക് പി‍ഴവ് സംഭവിച്ചതായും ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്നതായും മരണത്തിനു മുമ്പുള്ള ദിവസങ്ങളില്‍ അനന്യ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തില്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അനന്യയുടെ സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. മരണത്തിന് ഏതാനും മിനിറ്റുകള്‍ക്കുമുന്‍പു വരെ അനന്യ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നതായി ട്രാന്‍സ്ജെന്‍ഡേ‍ഴ്സ് പ്രതിനിധി ശ്യാമ എസ് പ്രഭ പറഞ്ഞു.

അസ്വാഭാവിക മരണത്തിന് കേസെടുത്ത കളമശ്ശേരി പൊലീസ് ഫോറന്‍സിക്ക് സംഘത്തോടൊപ്പം ക‍ഴിഞ്ഞ ദിവസം ഫ്ലാറ്റിലെത്തി വിശദപരിശോധന നടത്തിയിരുന്നു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുന്ന അനന്യയുടെ മൃതദേഹത്തില്‍ പോലീസ് ഇന്ന് ഇന്‍ക്വസ്റ്റ് നടത്തും.

ട്രാന്‍സ്ജെന്‍ഡേ‍ഴ്സ് ആവശ്യപ്പെട്ടതുപ്രകാരം വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തിന്‍റെ നേതൃത്വത്തില്‍ പോസ്റ്റമോര്‍ട്ടവും ഇന്ന് പൂര്‍ത്തിയാക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പോലീസിന്‍റെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News