പ്രതികാര നടപടി: ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളില്‍ ഇന്‍കം ടാക്സ് റെയ്ഡ്

മാധ്യമ സ്ഥാപനമായ ദൈനിക് ഭാസ്‌കറിന്റെ രാജ്യത്തെ വിവിധ ഓഫീസുകളില്‍ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരുടെ പരിശോധന. സ്ഥാപനത്തിന്റെ ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് പരിശോധന നടന്നത്. ഉദ്യോഗസ്ഥരുടെ നടപടി ഇന്നും തുടരുമെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗവും തുടര്‍ന്നുള്ള ഓക്സിജന്‍ ക്ഷാമം സൃഷ്ടിച്ച പ്രശ്നങ്ങളും ദൈനിക് ഭാസ്‌കര്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊവിഡ് രണ്ടാം തരംഗം തടയുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായെന്നും പത്രം ചൂണ്ടിക്കാട്ടിയിരുന്നു.

രാജ്യ തലസ്ഥാനത്ത് ഉള്‍പ്പെടെ കൊവിഡ് കാരണമുള്ള പ്രശ്നങ്ങളും ദൈനിക് ഭാസ്‌കര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പ്രതികാരമെന്നോണമാണ് ഇപ്പോള്‍ ദൈനിക് ഭാസ്‌കറിന്റെ ഓഫീസുകളില്‍ ഇന്‍കം ടാക്സ് റെയ്ഡ് നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News