പെഗാസസ് ഫോൺ ചോർത്തല്‍; അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യഹർജി

പെഗാസസ് ഫോൺ ചോർത്തലിൽ അന്വേഷണമാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യഹർജി. അഭിഭാഷകനായ എം എല്‍ ശർമയാണ് ഹർജി സമർപ്പിച്ചത്. പ്രധാനമന്ത്രിയെയും സി.ബി.ഐയെയും അടക്കം എതിർകക്ഷികളാക്കിയാണ് എംഎൽ ശർമ്മ ഹർജി നൽകിയിട്ടുണ്ട്.

കോടതി മേൽനോട്ടത്തിൽ പ്രത്യേക സംഘം അന്വേഷിക്കണമെന്നാവശ്യവും ഹർജിയിൽ ഉണ്ട്. ഫോൺ ചോർത്തൽ ഭരണഘടനാ അവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഹർജിയിൽ ആരോപിച്ചു.

ജനാധിപത്യം, ദേശസുരക്ഷ, ജുഡീഷ്യറി എന്നിവയ്ക്ക് നേരെയുള്ള ആക്രമണമാണെന്നും ഹർജിക്കാരൻ ആരോപിച്ചു. പെഗാസസ് ഫോൺ ചോർത്തൽ വലിയ വിവാദമുയർന്ന പശ്ചാത്തലത്തിലാണ് ഹർജി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News