മുസ്ലീം ലീഗിലെ മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു; സിപിഐഎമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനം

മുസ്ലീം ലീഗിലെ മുതിർന്ന നേതാക്കൾ പാർട്ടി വിട്ടു. ദേശീയ സമിതി അംഗവും കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറുമായ പി എം ഹാരിസും ദേശീയ സമിതി അംഗം രഘുനാഥ് പനവേലിയും ഉൾപ്പടെ 8 പേരാണ് മുസ്ലീം ലീഗിൽ നിന്ന് രാജിവെച്ചത്.

പാർട്ടിയുടെ വർഗ്ഗീയ, വിഭാഗീയ നിലപാടിൽ പ്രതിഷേധിച്ചാണ് തീരുമാനം.സിപിഐ എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി നേതാക്കൾ വ്യക്തമാക്കി.  ലീഗിൽ മതേതരത്വം ഇല്ലെന്നും നേതാക്കൾ വെളിപ്പെടുത്തി.

ഗ്രൂപ്പ് നേതാക്കൾ വീതം വെപ്പ് നടത്തുന്നു. മലപ്പുറം വിട്ടാൽ ലീഗിന് ഒരു പ്രസക്തിയുമില്ല. രാജിക്കത്ത് പാണക്കാട് തങ്ങൾക്കയച്ചതായി നേതാക്കൾ വ്യക്തമാക്കി.

ഇതൊരു തുടക്കം മാത്രം, കൂടുതൽ പേർ ലീഗ് വിടും. ഉപാധികൾ ഒന്നുമില്ലാതെയാണ് സി പി ഐ എമ്മിൽ ചേരുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ മാതൃകാപരമായാണ് സംസ്ഥാന സർക്കാർ പ്രവർത്തിച്ചത്. ഏറ്റവും നന്നായി സെക്യുലറിസം കൈകാര്യം ചെയ്യുന്നത് പിണറായി വിജയനാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News