കേന്ദ്ര സര്‍ക്കാരിന്‍റെ വീ‍ഴ്ചകള്‍ പുറത്തുകൊണ്ടുവന്നു; മാധ്യമ സ്ഥാപനങ്ങളില്‍ ആദായ നികുതി റെയ്ഡ് നടത്തി പ്രതികാരം 

കേന്ദ്ര സർക്കാറിനെ വിമർശിച്ച മാധ്യമ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പിന്‍റെ മിന്നൽ റെയ്ഡ്. നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് മിന്നൽ പരിശോധന. ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്കറിന്‍റെ പന്ത്രണ്ടോളം സ്ഥാപനങ്ങളിലും ഭാരത് സമാചാറിന്‍റെ ചാനൽ ഓഫീസിലും സ്ഥാപന മേധാവികളുടെ വീടുകളിലും റെയ്ഡ് നടന്നു.

കൊവിഡ് പ്രതിരോധത്തിലെ കേന്ദ്രസർക്കാറിന്‍റെ വീഴ്ചകളും ഫോൺ ചോർത്തൽ വിവാദവും മുൻനിർത്തി കേന്ദ്ര സർക്കാരിനെ വിമർശിച്ച മാധ്യമ സ്ഥാപനങ്ങളെ പ്രതിരോധത്തിലാക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമമാണിതെന്ന ആരോപണം ശക്തമായി.

രാജ്യത്തെ മുൻനിര ഹിന്ദി ദിനപത്രമായ ദൈനിക് ഭാസ്കറിന്‍റെ പന്ത്രണ്ടോളം സ്ഥാപനങ്ങളിലും, യുപിയിലെ ഭാരത് സമാചാറിന്‍റെ ചാനൽ ഓഫീസിലും സ്ഥാപന മേധാവികളുടെ വീടുകളിലുമാണ് ഇൻകം ടാക്സിന്‍റെ മിന്നൽ റെയ്ഡ് നടന്നത്. നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ചാണ് റെയ്ഡ് നടന്നത്.

ദൈനിക് ഭാസ്കറിന്‍റെ ദില്ലി, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളിലാണ് മിന്നൽ റെയ്ഡ് നടന്നത്.  നേരത്തെ ദൈനിക് ഭാസ്കർ ദിനപത്രം കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിക്കുകയും കൊവിഡ് മരണവുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകൾ ചൂണ്ടികാണിക്കുകയും ചെയ്തിരുന്നു.

പുഴയിലൂടെ ഒഴുകിയെത്തിയ മൃതദേഹങ്ങളെ മുൻനിർത്തി യുപി സർക്കാരിന്‍റെ കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകൾ ഭാരത് സമാചാർ ചൂണ്ടിക്കാട്ടിയിരുന്നു.  നിലവിലെ ഫോൺ ചോർത്തൽ വിവാദത്തിലും കേന്ദ്ര സർക്കാരിനെ വിമർശിക്കുകയും ചെയ്തതോടെയാണ് മാധ്യമസ്ഥനങ്ങളെ പ്രതിരോധത്തിലാക്കാൻ ഇൻകം ടാക്‌സ് റെയ്ഡ് നടക്കുന്നതെന്ന ആരോപണവും ഇതോടെ ശക്തമായി.

മാധ്യമങ്ങളെ ഭയപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്‍റെ ശ്രമമാണിതെന്നും മാധ്യമങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ദില്ലി മുഖ്യ മന്ത്രി അരവിന്ദ് കേജ്രിവാൾ വ്യക്തമാക്കി. നേരത്തെ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ന്യൂസ്ക്ലിക് മാധ്യമ സ്ഥാപനത്തിലും സമാനമായ റെയ്ഡ് നടന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News