സ്ത്രീ സുരക്ഷയെ കുറിച്ച് പ്രമേയം അവതരിപ്പിച്ചവർ ഗംഭീരം!! സഭയിൽ ചിരി പടർത്തി എം എം മണി

സഭയിൽ ചിരി പടർത്തി എം എം മണി . മന്ത്രി എ.കെ. ശശീന്ദ്രനെതിരെ അടിയന്തര പ്രമേയം കൊണ്ടു വന്ന പ്രതിപക്ഷത്തെ പരിഹസിച്ച് എം.എം. മണി എം.എല്‍.എ. പി.സി. വിഷ്ണുനാഥ്, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എന്നിവര്‍ക്കെതിരെയാണ് എം.എല്‍.എയുടെ പരിഹാസം.

‘അടിയന്തര പ്രമേയം അവതരിപ്പിച്ചത് പി.സി. വിഷ്ണുനാഥാണ്. ഉമ്മന്‍ചാണ്ടിയുടെ കാലത്തുണ്ടായ വിവാദങ്ങളില്‍പ്പെട്ട് കര്‍ണാടകയ്ക്ക് പോയ ആളാണ് വിഷ്ണുനാഥ്. പിന്നെ കുറെനാള്‍ ഇതിലെ നടക്കാന്‍ നിര്‍വാഹമില്ലായിരുന്നു. സ്ത്രീ സുരക്ഷയെക്കുറിച്ച് അദ്ദേഹം തന്നെ പ്രമേയം അവതരിപ്പിച്ചു എന്നുള്ളത് വളരെ സ്വാഗതാര്‍ഹമാണ്.

പിന്നെ സ്ത്രീ സുരക്ഷയെക്കുറിച്ച് വാദിച്ചത് കുഞ്ഞാലിക്കുട്ടി. പിന്നെ സംസാരിച്ചത് പി.ജെ. ജോസഫ്. ഇതൊക്കെ ഗംഭീരമായി,’എം.എം. മണി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News