
കോപ്പയിലെ ചാമ്പ്യന്‍ പട്ടത്തിന്‍റെ തിളക്കത്തില്‍ ടോക്യോയിലെത്തിയ അര്‍ജന്‍റീനയ്ക്ക് ഓസ്ട്രേലിയയുടെ ഷോക് ട്രീറ്റ്മെന്‍റ്. ഒളിമ്പിക്സ് ഫുട്ബോളിലെ ഗ്രൂപ് ഘട്ട മത്സരത്തില്‍ അര്‍ജന്‍റീനയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഓസ്ട്രേലിയ തകര്‍ത്തത്. ആദ്യ പകുതിയില്‍ ആർജന്‍റീനയുടെ ലെഫ്റ്റ് ബാക്ക് ഫ്രാൻസിസ്കോ ഓർടെഗ ചുവപ്പ് കണ്ടു പുറത്തുപോയതാണ് കളിയുടെ ഗതി മാറ്റിയത്.
14ആം മിനുട്ടിലാണ് അര്ജന്‍റീനയെ ഞെട്ടിച്ച് ഓസ്ട്രേലിയയുടെ ആദ്യ ഗോൾ വരുന്നത്. വെയിൽസ് ആണ് ഓസ്‌ട്രേലിയക്കായി സ്കോര്‍ ചെയ്തത്. ആദ്യ ഗോളിന്‍റെ ഞെട്ടലില്‍ നിന്ന് അര്‍ജന്‍റീന മുക്തരാകുന്നതിന് മുമ്പ് തന്നെ ചുവപ്പ് കാര്‍ഡ് കണ്ട് ഓർടെഗ പുറത്തുപോയി.
ഗോൾ മടക്കാനുള്ള അർജന്‍റീനയുടെ ശ്രമത്തിനിടെ ആദ്യ പകുതിയുടെ അവസാനമാണ് രണ്ടാം മഞ്ഞ കാർഡുമായി ഓർടെഗ പുറത്തു പോകുന്നത്. ഇതോടെ ഓസ്ട്രേലിയ്ക്ക് കാര്യങ്ങൾ എളുപ്പമായി. പിന്നീട് പ്രതിരോധം ശക്തമാക്കിയ ഓസ്ട്രേലിയ രണ്ടാം പകുതിയില്‍ ലഭിച്ച അവസരം കൂടി മുതലാക്കിയതോടെ അര്‍ജന്‍റീന തോല്‍വി ഉറപ്പിച്ചു.
രണ്ടാം പകുതിയുടെ 80ാം മിനുട്ടിലാണ് ടിലിയോയിലൂടെ ഓസ്‌ട്രേലിയ രണ്ടാം ഗോള്‍ നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഈജിപ്തിനെ ആണ് അർജന്‍റീനക്ക് ഇനി നേരിടാനുള്ളത്. ഈജിപ്തിനെ കൂടാതെ സ്പെയിനും അർജന്റീനയുടെ ഗ്രൂപ്പിലാണ്. ഇന്ന് തന്നെ നടന്ന മറ്റൊരു മൽസരത്തിൽ ഈജിപ്തും സ്പെയിനും സമനിലയിൽ പിരിഞ്ഞിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here