10 കോടി നേടിയത് ആര്? വിഷു ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബംപര്‍ ലോട്ടറി നറുക്കെടുത്തു. എല്‍.ബി. 430240 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. വടകരയില്‍ വിറ്റ ടിക്കറ്റാണിത്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം.

50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ഇ.ബി. 324372 എന്ന നമ്പറിനാണ്. എറണാകുളത്ത് വിറ്റ ടിക്കറ്റാണിത്.
രണ്ടാം സമ്മാനം 50 ലക്ഷം രൂപ. മൂന്നാം സമ്മാനം 60 ലക്ഷം (5 ലക്ഷം വീതം 12 പേര്‍ക്ക്). നാലാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്). മെയ് 23ന് നറുക്കെടുക്കേണ്ട ടിക്കറ്റായിരുന്നു ഇത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ നറുക്കെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.

അതേസമയം തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ ടിക്കറ്റ് പ്രകാശനം ചെയ്തു. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ എം.എല്‍.എ. വി.കെ. പ്രശാന്തിനു നല്‍കി തിരുവോണം ബംപറിന്റെ പ്രകാശനം നിര്‍വ്വഹിച്ചു.

12 കോടി രൂപയാണ് തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 19 നാണ് നറുക്കെടുപ്പ് നടത്തുക.തിരുവോണം ബംപര്‍ രണ്ടാം സമ്മാനമായി 6 പേര്‍ക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ ഓരോ സീരിസിലും 2 പേര്‍ക്ക് വീതം ആകെ 12 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേര്‍ക്ക് വീതം 12 പേര്‍ക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം രൂപ വീതം 12 പേര്‍ക്ക് ലഭിക്കും.

അഞ്ചാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 108 പേര്‍ക്ക് ലഭിക്കും. അവസാന നാലക്കത്തിന് ആറാം സമ്മാനമായി 5000 രൂപ, എഴാം സമ്മാനം 3000 രൂപ, എട്ടാം സമ്മാനം 2000 രൂപ, ഒന്‍പതാം സമ്മാനം 1000 രൂപ ലഭിക്കും. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം 5 പേര്‍ക്ക് ലഭിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News