കണ്ണീരോർമ്മയായി അനന്യ…

മരിച്ച അനന്യയുടെ മൃതദേഹം വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു.അനന്യയുടെ രക്ഷിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

കല്ലറയിൽ മാമോദിസ പേരായ സനു അലക്സ് എന്ന് രേഖപ്പെടുത്താനാണ് കുടുംബത്തിന്റെ തീരുമാനം.

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റായ അനന്യ കുമാരി അലക്‌സിനെ ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. കൊല്ലം പെരുമൺ സ്വദേശിയായ അനന്യ വർഷങ്ങളായി ഈ ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്.

കഴിഞ്ഞ ദിവസം, 2020 ജൂണിൽ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ലിം​ഗമാറ്റശസ്ത്രക്രിയയിൽ ഗുരുതര പിഴവ് സംഭവിച്ചുവെന്ന് ആരോപിച്ച് അനന്യ മാധ്യമങ്ങളെ സമീപിച്ചിരുന്നു. ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്ക് വീഴ്ച സംഭവിച്ചതായും ഇത്‌ കാരണം ജോലി ചെയ്യാനാകുന്നില്ലെന്നും ശാരീരികപ്രശ്നങ്ങൾ സംഭവിച്ചതായും ആരോപിച്ചിരുന്നു. കടുത്ത സാമ്പത്തികപ്രതിസന്ധിയിലാണെന്നും അനന്യ വെളിപ്പെടുത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here