
വയനാട്ടില്‍ ശക്തമായ മഴ. രണ്ടാഴ്ചയായി ശക്തി പ്രാപിച്ച മണ്‍സൂണില്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ പെയ്തത് റെക്കോഡ് മഴ. പശ്ചിമഘട്ടത്തിന്റെ ഭാഗമായ പടിഞ്ഞാറന്‍ മലനിരകളില്‍ കുടുതല്‍ മഴ ലഭിച്ചപ്പോള്‍ കിഴക്കന്‍ പ്രദേശങ്ങളില്‍ മഴ കുറഞ്ഞു. വൈത്തിരി മാനന്തവാടി താലൂക്കുകളിലാണ് കൂടുതല്‍ മഴ.ജില്ലയിലിന്ന് ഓറഞ്ച് അലര്‍ട്ടാണ്.
കാലവര്‍ഷക്കെടുതിയില്‍ ജില്ലയില്‍ ഇതുവരെ നാല് വീടുകള്‍ പൂര്‍ണമായും 46 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 316.71 ഹെക്ടര്‍ പ്രദേശത്ത് കൃഷിനാശമുണ്ടായി. മഴ ശക്തമായതോടെ ജില്ലയില്‍ പലഭാഗത്തും വൈദ്യുതി വിതരണം തടസ്സപ്പെടുന്നുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി.
അതേസമയം സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തതോ അത്യന്തം കനത്തതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here