റാഫേൽ വിമാന ഇടപാടിലും പെഗാസിസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഫോൺ ചോർത്തിയതായി റിപ്പോർട്ട്

റാഫേൽ വിമാന ഇടപാടിലും പെഗാസിസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് ഫോൺ ചോർത്തിയതായി റിപ്പോർട്ട്. റാഫേൽ നിർമാതാക്കൾ ആയ ദാസോ ഏവിയേഷൻ്റെ ഇന്ത്യയിലെ പ്രതിനിധിയുടെയും ഫോൺ ചോർത്തപ്പെട്ടു.

അതേസമയം മുൻ സിബിഐ ഡയറക്ടർ അശോക് വർമ്മയുടെ ഫോണും ഇസ്രായേൽ ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ചോർത്തിയതായി അന്താരാഷ്ട്ര വാർത്താ പോർട്ടലുകൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ വ്യവസായ പ്രമുഖൻ അനിൽ അമ്പാനിയെ പോലും പെഗാസിസ് ഉപയോഗിച്ച് ചോർത്തിയതായാണ് ഒടുവിൽ പുറത്ത് വരുന്ന വിവരം. അമ്പാനിക്ക് പുറമെ റിലയൻസിലെ ഉയർന്ന ഉദ്യോഗസ്ഥനും അനിൽ അംബാനിയുടെ വിശ്വസ്ഥനുമായ ടോം യേശുദാസിൻ്റെ ഫോണും ചോർത്തപ്പെട്ടു.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിബിഐ പോലും ഫോൺ ചോർത്തലിൽ നിന്ന് രക്ഷപ്പെട്ടിട്ടില്ല. സിബിഐ മുൻ ഡയറക്ടർ ആയ അലോക് വർമ്മയുടെയും ഉന്നത ഉദ്യോഗസ്ഥനായിരുന്ന രാകേഷ് അസ്താനയുടെയും ഫോണുകൾ ചോർത്തിയതായി പെഗാസസ് പ്രോജക്ട് വഴി അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിലവിൽ CRPF മേധാവി കൂടിയാണ് മോഡിയുടെ വിശ്വാതനായിരുന്ന രാകേഷ് അസ്താന. റാഫേൽ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട്  ആളുകളുടെ നമ്പർ പെഗാസിസ് ഉപയോഗിച്ച് ചോർത്തി എന്ന വിവരമാണ് ഏറ്റവും ഒടുവിൽ പുറത്ത് വരുന്നത്.  റാഫേൽ വിമാന ഇടപാടിൽ ഇന്ത്യയിലെ കമ്പനി പ്രതിനിധി ആയ ദസോ ഏവിയേഷൻ പ്രതിനിധിയുടെ ഫോണും ചോർത്തപ്പേട്ടിട്ടുണ്ട്.

രാജ്യത്ത് നിലനിലനില്‍ക്കുന്ന പ്രക്ഷോഭങ്ങൾ ഇപ്പോഴും തുടരുകയാണ്. പാർലമെൻ്റിലെ ചോദ്യങ്ങൾക്ക് സഭ നിർത്തി വെച്ച് ചർച്ചയിലൂടെ മറുപടി പറയാൻ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകാത്തതിൽ കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്ത് വന്നേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News