കോഴിക്കോട്ടെ സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് : അന്വേഷണം കേരളത്തിന് പുറത്തേക്കും

ബംഗലുരുവില്‍ കണ്ടെത്തിയ ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് കോഴിക്കോട്ടെ സമാന്തര എക്‌സ്ചേഞ്ചുമായി ബന്ധമുണ്ടെന്ന് പൊലീസ്. ബംഗലുരു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മലപ്പുറം സ്വദേശി ഇബ്രാഹിമിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി.

അതേസമയം കോഴിക്കോട് ഇന്റലിജന്‍സ് ബ്യൂറോയുടെ പരിശോധനയിലാണ് സമാന്തര ടെലഫോണ്‍ എക്സ്ചേഞ്ച് സംവിധാനം കണ്ടെത്തിയത്. ഔദ്യോഗിക കേന്ദ്രങ്ങള്‍ വഴിയല്ലാതെ വിദേശത്തേക്കടക്കം ഇവിടെ നിന്ന് ഫോണ്‍ വിളിക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് വിവരം.

രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമാണ് ഇന്റലിജന്‍സ് ബ്യുറോ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. ഇതിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News