നവജോത് സിംഗ് സിദ്ധു ഇന്ന് പഞ്ചാബ് പിസിസി അധ്യക്ഷനായി ചുമതലയെൽക്കും

ക്യാപ്റ്റൻ അമരീന്ദർ സിംഗുമായി തർക്കം തുടരുന്നതിനിടെ നവജോത് സിംഗ് സിദ്ധു ഇന്ന് പഞ്ചാബ് പിസിസി അധ്യക്ഷനായി ചുമതലയെൽക്കും. സിദ്ധു മാപ്പ് പറയാതെ പുതിയ പിസിസി അധ്യക്ഷനുമായി സഹകരിക്കില്ല എന്ന നിലപാടിൽ തുടരുകയാണ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്.

പഞ്ചാബ് കോൺഗ്രസിലെ തർക്കം തുടരുന്നതിനിടയിലാണ് അമരീന്ദറിൻ്റെ എതിർപ്പ് മറികടന്ന് സിദ്ധുവിനെ പിസിസി അധ്യക്ഷനായി ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. സ്ഥാനം ഏറ്റെടുക്കുന്ന ചടങ്ങിലേക്ക് അമരീന്ദർ സിംഗിന് ലഭിച്ചിട്ടുണ്ട്. അമരീന്ദർ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് മുഖ്യമന്ത്രിയുടെ അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്.

117 അംഗ പഞ്ചാബ് നിയമ സഭയിൽ സിദ്ധുവിനെയും അമരീന്ദർ സിങ്ങിനെയും ഉൾപ്പടെ 77 എംഎൽഎമാർ ആണ് കോൺഗ്രസിന് ഉള്ളത്. പഞ്ചാബ് കോൺഗ്രസിലെ ചേരിപ്പൊരിൽ നിലവിൽ സിദ്ധു ക്യാപ്റ്റന് മുകളിൽ വ്യക്തമായ ആധിപത്യം നേടിയിട്ടുണ്ട്. ബഹുഭൂരിഭാഗം നേതാക്കൾ ഉൾപ്പടെ 62 എംഎൽഎമാരുടെ പിന്തുണ സിദ്ദുവിന് ഉണ്ട്.

കഴിഞ്ഞ ബുധനാഴ്ച സിദ്ധു അമൃത്സറിൽ ഒരുക്കിയ വിരുന്നിൽ പങ്കെടുത്ത് ഈ 62 പേരും സിദ്ധുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്ന് സിദ്ധു ചുമതലയേൾക്കുമെങ്കിലും അമരീന്ദർ സിംഗ് ഇപ്പോഴും കടുത്ത എതിർപ്പ് തുടരുകയാണ്. സമൂഹ മാധ്യമങ്ങളിൽ സിദ്ധു തന്നെ അപമാനിച്ച് നടത്തിയ പ്രസ്താവനകൾക്ക് മാപ്പ് പറയണം എന്നാണ് മുഖ്യമന്ത്രിയായ ക്യാപ്റ്റൻ അമരീന്ദർ സിംഗിൻ്റെ ആവശ്യം.

എന്നാല്‍ മുഖ്യമന്ത്രി ജനങ്ങളോട് ആണ് മാപ്പ് പറയേണ്ടത് എന്ന് സിദ്ധു അനുകൂല പക്ഷം തിരിച്ചടിച്ചു. പാർട്ടിയിലും സർക്കാരിലും വ്യക്തമായ മേൽക്കൈ ലഭിച്ചതോടെ അമരീന്ദറിന് എതിരായ യുദ്ധത്തെ സിദ്ധു അവഗണിക്കുകയാണ്. 2017ൽ പാർട്ടിക്കും ഹൈക്കമാൻ്റിനും പ്രിയങ്കരനായിരുന്നു ക്യാപ്റ്റൻ അമരീന്ദർ സിംഗ്.

എന്നാല്‍ മുഖ്യമന്ത്രി കൂടിയായ അദ്ദേഹത്തിൻ്റെ എതിർപ്പുകളെ അവഗണിച്ച് ആണ് ഹൈക്കമാൻഡ് സിദ്ധുവിനെ ഇപ്പൊൾ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുത്തത്. പഞ്ചാബിന് ഇപ്പൊൾ ആവശ്യം സിദ്ധുവിനെ പോലൊരു നേതാവിനെ ആണെന്ന് ഭൂരിഭാഗം കോൺഗ്രസ് എംഎൽഎമാരും പ്രഖ്യാപിച്ചിട്ടുണ്ട്. അതെ സമയം സിദ്ധു ചുമതല ഏറ്റെടുക്കുന്ന ചടങ്ങിലേക്ക് ക്യാപ്റ്റൻ അമരീന്ദർ സിംഗിന് ക്ഷണം ലഭിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News