ടോക്കിയോ ഒളിമ്പിക്സ്; ആർച്ചറി റീകർവ് റാങ്കിംഗ് റൗണ്ടിൽ ഇന്ത്യയുടെ ദീപികാ കുമാരിക്ക് ഒൻപതാം സ്ഥാനം

ടോക്കിയോ ഒളിമ്പിക്സിൽ ആർച്ചറി റീകർവ് റാങ്കിംഗ് റൗണ്ടിൽ ഇന്ത്യയുടെ ദീപികാ കുമാരിക്ക് ഒൻപതാം സ്ഥാനം.720 ൽ 663 പോയിൻറുമായാണ് ദീപികയുടെ ഫിനിഷിംഗ് .27 ന് നടക്കുന്ന ആദ്യ റൗണ്ടിൽ ഭൂട്ടാൻ താരം കർമയാണ് ദീപികയുടെ എതിരാളി.അതേ സമയം വനിതകളുടെ റീകർവ് റാങ്കിംഗ് റൗണ്ടിൽ ദക്ഷിണ കൊറിയൻ താരം ആൻസാൻ പുതിയ ഒളിമ്പിക്സ് റെക്കോർഡിട്ടു.

യുമെനിഷിമോ പാർക്ക് ആർച്ചറി ഫീൽഡിലായിരുന്നു ആദ്യ റൗണ്ടിലെ എതിരാളികളെ തീരുമാനിക്കുന്ന  വനിതാ റാങ്കിംഗ് റൗണ്ട് മത്സരങ്ങൾ.റീ കർവ് റാങ്കിംഗ് റൗണ്ടിൽ മൂന്ന് 10 പോയിൻറുകളുമായി മികച്ച പ്രകടനമാണ് ഇന്ത്യയുടെ ലോക നമ്പർ വൺ താരം ദീപിക കുമാരി നടത്തിയതെങ്കിലും അവസാന റൗണ്ടിൽ സ്കോർ മെച്ചപ്പെടുത്താതിരുന്നത് തിരിച്ചടിയായി.

ഏഴ് പോയിന്റ് മാത്രമാണ് അവസാന റൗണ്ടിൽ ഇന്ത്യയുടെ സ്റ്റാർ ആർച്ചർക്ക് നേടാനായത്.720 ൽ 663 പോയിൻറാണ് ദീപിക സ്കോർ ചെയ്തത്.ജൂലൈ 27 ന് ആരംഭിക്കുന്ന വ്യക്തിഗത മത്സരത്തിന്റെ ആദ്യ റൗണ്ടിൽ ഭൂട്ടാൻ താരം കർമയാണ് ദീപികാ കുമാരിയുടെ എതിരാളി.ഒളിമ്പിക്സ് ക്വാട്ടയിൽ ഭൂട്ടാനിൽ നിന്നും ഒളിമ്പിക്സിന് യോഗ്യത നേടിയ ആദ്യ അത്ലറ്റ് കൂടിയാണ് 56ാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കർമ .

എതിരാളി.അതേ സമയം റാങ്കിംഗ് റൗണ്ടിൽ ദക്ഷിണ കൊറിയൻ താരം ആൻസാൻ പുതിയ ഒളിമ്പിക്സ് റെക്കോർഡിട്ടു.720 ൽ 680 പോയിന്റ് നേടിയാണ് ദക്ഷിണ കൊറിയൻ താരത്തിന്റെ റെക്കോർഡ് നേട്ടം. റിയോ ഒളിമ്പിക്സിൽ റാങ്കിംഗ് റൗണ്ടിൽ ഇരുപതാമതും ലണ്ടൻ ഗെയിംസിൽ എട്ടാം സ്ഥാനത്തുമാണ് ദീപികാ കുമാരി എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here