മുട്ടില്‍ മരംമുറി കേസ്: വീഴ്ച സംഭവിച്ച ചെക്ക്പോസ്റ്റ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു;  മന്ത്രി എ.കെ.ശശീന്ദ്രന്‍

മുട്ടില്‍ മരംമുറിയില്‍ നിലവില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സംഭവത്തില്‍ ചെക്ക് പോസ്റ്റ് ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും വീഴ്ച സംഭവിച്ചവരെ സസ്‌പെന്‍ഡ് ചെയ്തുവെന്നും വനംമന്ത്രി എ.കെ.ശശീന്ദ്രന്‍.

അന്വേഷണം നടത്തി ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.

നിലവിലെ നിയമങ്ങളിലോ ചട്ടങ്ങളിലേ മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. 14 കോടിയുടെ മരങ്ങള്‍ ഇത്തരത്തില്‍ മുറിച്ച് കടത്തിയെന്നാണ് കണക്കാക്കുന്നതെന്നും വനംമന്ത്രി പറഞ്ഞു. മുട്ടില്‍ മരം മുറി ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും ശശീന്ദ്രന്‍ പറഞ്ഞു.

കേസില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷണം നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് പ്രാഥമികമായി വ്യക്തമായിട്ടുണ്ട്. മരംമുറി കേസില്‍ റവന്യു, വനം വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമില്ലെന്നും വനംമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News