ഏകീകൃത സിവില്‍ കോഡ് ബില്‍ സ്വാകാര്യ ബില്ലായി രാജ്യസഭയില്‍ അവതരിപ്പിക്കുന്നതിനെതിരെ എളമരം കരീം എംപിയും ശിവദാസന്‍ എംപിയും നോട്ടീസ് നല്‍കി

രാജ്യസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരണം അനുദിക്കരുതെന്ന് ആവശ്യപ്പെട്ട് എളമരം കരിം എംപി, ശിവദാസൻ എംപി എന്നിവർ നോട്ടീസ് നൽകി.

ഏകീകൃത സിവിൽ കോഡ് ബിൽ സ്വാകാര്യ ബില്ലായി രാജ്യസഭയിൽ കൊണ്ടുവരാനും രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ എംപികിരോടി ലാൽ മീന ബിൽ അവതരിപ്പിക്കാനുമാണ് നീക്കം.

ഈ ബിൽ രാജ്യസഭയില്‍ അവതരിപ്പിക്കാന്‍ അനുദിക്കരുതെന്ന് ആവശ്യപ്പെട്ട് എളമരം കരിം എംപി, ശിവദാസൻ എംപി എന്നിവർ നോട്ടീസ് നൽകുകയായിരുന്നു.

ബിൽ രാജ്യത്തിന്റെ മതസൗഹാർദ്ദം തകർക്കുമെന്നും, കൂടി ആലോചനകൾ ഇല്ലാതെ ബില്ലിന് അനുവാദം നൽകരുതെന്നും എളമരം കരിം എംപി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.   വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here