പാലാരിവട്ടം അഴിമതിക്കേസ്: ടി ഒ സൂരജിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

പാലാരിവട്ടം പാലം അഴിമതിയിൽ തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജിൻ്റെ ഹർജി ഹൈക്കോടതി തള്ളി.  മുൻകൂർ അനുമതിയില്ലാതെയാണ് തനിക്കെതിരെ കേസെടുത്തതെന്ന സൂരജിൻ്റെ വാദം തള്ളിയാണ് ജസ്റ്റീസ് നാരായണ പിഷാരടിയുടെ ഉത്തരവ്. അഴിമതിയിൽ സൂരജിന് നിർണ്ണായക പങ്കുണ്ടെന്ന വിജിലൻസ് നിലപാടും കോടതി പരിഗണിച്ചു.

അഴിമതി നിരോധന നിയമത്തിലെ പുതിയ ദേഗതി പ്രകാരം സർക്കാരിൻ്റെ മുൻകൂർ അനുമതി വാങ്ങാതെയാണ് വിജിലൻസ് തനിക്കെതിരെ കേസടുത്തതെന്നും, കേസ് നിലനിൽക്കില്ലന്നും ചൂണ്ടിക്കാട്ടിയാണ് സൂരജ്കോടതിയെ സമീപിച്ചത്. എന്നാൽ സൂരജിനെതിരെ കേസെടുത്തത് സർക്കാരിൻ്റെ അനുമതിയോടെയാണന്ന വിജിലൻസിൻ്റെ വാദം കോടതി ശരിവെച്ചു.

കുറ്റകൃത്യം നടന്ന സമയത്ത്അഴിമതി നിരോധന നിയമത്തിലെ ഭേദഗതി നിലവിൽ വന്നിരുന്നില്ല.  മുൻകാല പ്രാബല്യം ഹർജിക്കാരന്‍ അവകാശപ്പെടാനാവില്ലന്നും ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ തന്നെ വിധിയുണ്ടന്നുമുള്ള വിജിലൻസ് വാദവും ഹൈക്കോടതി പരിഗണിച്ചു.

നിർഭയമായി തീരുമാനം എടുക്കാനാണ് ഉദ്യോഗസ്ഥർക്ക് നിയമത്തിൻ്റെ സംരക്ഷണമുള്ളതെന്നും തെറ്റ്കാരെ സംരക്ഷിക്കാനല്ല നിയമഭേദഗതിയെന്നും വിജിലൻസ് വ്യക്തമാക്കി.  അഴിമതിയിൽ സൂരജിൻ്റെ പങ്ക് വ്യക്തമായതിനാലാണ് പ്രതിയാക്കിയത്.

പാലാരിവട്ടം പാലം നിർമിച്ച ആർ ഡി എസ് കമ്പനിക്ക്  മുൻകൂർ പണം  നൽകിയതിനു പിന്നാലെ സൂരജ് കൊച്ചി ഇടപ്പള്ളിയിൽ 17 സെന്റ് ഭൂമി വാങ്ങിയതായും വിജിലൻസ്, കോടതിയെ അറിയിച്ചിരുന്നു.  ഭൂമി ഇടപാടിന്റെ മറവിൽ കള്ളപ്പണ ഇടപാട് നടന്നതായും വിജിലൻസ് വ്യക്തമാക്കിയിരുന്നു. വിജിലൻസ് വാദങ്ങൾ പരിഗണിച്ചാണ് ഹൈക്കോടതി ടി ഒ സൂരജിന്‍റെ ഹർജി തള്ളിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News