കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേട്: സര്‍ക്കാര്‍ കൃത്യമായി നടപടിയെടുത്തെന്ന് മന്ത്രി വി.എൻ വാസവൻ

കരുവന്നൂർ സഹകരണ ബാങ്കിലെ ക്രമക്കേടിൽ കൃത്യമായി സർക്കാർ നടപടിയെടുത്തെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ. ഏത് പാർട്ടിയാണെങ്കിലും കുറ്റക്കാർ ശിക്ഷിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ഏറ്റവും വലിയ സഹകരണ ബാങ്ക് തട്ടിപ്പാണ് കരുവന്നൂരിൽ നടന്നതെന്നാരോപിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

2018 മുതൽ 2021 വരെ കരുവന്നൂർ സഹകരണ ബാങ്കിൽ ക്രമക്കേട് നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആദ്യം പ്രാഥമിക അന്വേഷണം നടത്തി. ഒട്ടേറെ ക്രമക്കേട് കണ്ടെത്തിയ പശ്ചാത്തലത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി.

നിലവിൽ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്. സഹകരണ വകുപ്പും ക്രമക്കേടിൽ അന്വേഷണം നടത്തി നടപടിയെടുത്തെന്നും സഹകരണ മന്ത്രി വി . എൻ വാസവൻ ഷാഫി പറമ്പിലിന്റെ നോട്ടീസിന് മറുപടി നൽകി.

104.37 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. 7 പേരെ സസ്പെന്റ് ചെയ്തു. പാർട്ടി ഏതാണെന്ന് നോക്കിയല്ല നടപടി  എടുക്കുക. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളം കണ്ട ഏറ്റവും വലിയ സഹകരണ ബാങ്ക് തട്ടിപ്പാണിതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News