കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി. പ്രത്യേക കോടതിയാണ് അര്‍ജുന്‍ ആയങ്കി നല്‍കിയ ജാമ്യ ഹര്‍ജി തള്ളിയത്. അർജുൻ ആയങ്കിക്ക്​ ജാമ്യം നൽകരുതെന്ന്​ കസ്​റ്റംസ്​ കോടതിയിൽ വാദിച്ചിരുന്നു.

സ്വർണ്ണക്കടത്തിന്‍റെ മുഖ്യസൂത്രധാരൻ അർജുൻ ആയങ്കിയാണെന്നായിരുന്നു കസ്റ്റംസിന്‍റെ പ്രധാനവാദം. നിരവധി തവണ വിമാനത്താവളങ്ങളിലൂടെ അർജുൻ സ്വർണം കടത്തിയെന്ന്​ വ്യക്​തമായതായും കസ്റ്റംസ്​ കോടതിയെ അറിയിച്ചു. അർജുനെതിരെ മൊഴി നൽകിയ സാക്ഷികളുടെ വിവരങ്ങളും മുദ്രവെച്ച കവറിൽ കസ്റ്റംസ്​​ കോടതിക്ക്​ കൈമാറിയിരുന്നു.

അർജുന്‍റെ ഭാര്യ അമലയുടേയും പ്രതി ഉപയോഗിച്ചിരുന്ന കാറിന്‍റെ ഉടമയായ സജേഷിന്‍റെ മൊഴിയും ഇത്തരത്തിൽ കോടതിക്ക്​ മുമ്പാകെ കസ്റ്റംസ്​ സമർപ്പിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ അർജുൻ ആയങ്കിക്ക്​ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും കസ്റ്റംസ്​ വ്യക്​തമാക്കി. ഈ വാദം അംഗീകരിച്ചാണ്​ അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയത്​.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News