രാജ്യത്ത് 35,342 പുതിയ കൊവിഡ് കേസുകള്‍; പ്രതിദിന മരണനിരക്കില്‍ കുറവ്

രാജ്യത്ത് 35,342 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 38,740 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നിരക്ക് 3,04,68,079 ആയി. പ്രതിദിന മരണനിരക്കില്‍ ആശ്വാസകരമായ കുറവാണ് ഇന്നുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 483 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ കൊവിഡ് മരണസംഖ്യ 4,19,470 ആയി ഉയര്‍ന്നു.

ഇന്നലെ 16,68,561 സാമ്പിളുകളാണ് പരിശോധിച്ചത്. 45,29,39,545 പരിശോധനകള്‍ ഇതുവരെ നടത്തിയതായി ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് വ്യക്തമാക്കി. 3,12,93,062 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് 19 ബാധിച്ചത്. അതിനിടെ വാക്സിന്‍ ഉപയോഗത്തില്‍ കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇന്നലെ രംഗത്തെത്തിയിരുന്നു.

കേരളത്തിന് അനുവദിച്ച പത്തുലക്ഷം ഡോസ് വാക്സിന്‍ ഇതുവരെ സംസ്ഥാനം ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വാക്സിന്‍ ക്ഷാമം ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രിക്ക് എം പിമാരായ ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍ എന്നിവര്‍ നല്‍കിയ നിവേദനത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here