ADVERTISEMENT
ഓർമശക്തിയിൽ മികവ് തെളിയിച്ച് അന്താരാഷ്ട്ര അംഗീകാരം നേടിയ 4 വയസുകാരിയെ പരിചയപ്പെടാം. വടകര കല്ലാമലയിലെ ഇവാനിയ ഷനിലാണ് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡും, കലാം ദി ലെജൻഡ് അന്താരാഷ്ട്ര പുരസ്കാരവും സ്വന്തമാക്കിയത്.
അസാധാരണ ഓർമശക്തി പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് നൽകുന്ന കലാം ദി ലെജൻഡ് അന്താ പുരസ്കാരമാണ് ഇവാനിയ ഷനിലിനെ തേടി എത്തിയത്. വടകര കല്ലാമലയിലെ ഷനിൽ ധന്യ അധ്യാപക ദമ്പതികളുടെ മകളാണ് 4 വയസുകരി ഇവാനിയ. ചോദ്യങ്ങൾക്കെല്ലാം ഞൊടിയിടയിൽ ഇവാനിയ ഉത്തരം പറയും.
ഇന്ത്യയുടെ പ്രധാനമന്ത്രിമാർ, സംസ്ഥാനങ്ങൾ, ജില്ലകൾ, പന്ത്രണ്ട് രാജ്യങ്ങളിലെ കറൻസി എന്നിവയെല്ലാം ഇവാനിയയ്ക്ക് മനപ്പാഠമാണ്. രണ്ട് മിനിറ്റിനുള്ളിൽ നാൽപ്പത് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയതോടെയാണ് പുരസ്കാരങ്ങളും റെക്കോഡും ഇവാനിയെ തേടിയെത്തിയത്
പതിനഞ്ച് മലയാളം നഴ്സറി പാട്ട്കൾ ഈ മിടുക്കിയ്ക്ക് മന:പാഠമാണ്. രണ്ടര വയസിലാണ് ഇവാനിയയുടെ ഓർമ ശക്തി വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഏഷ്യൻ വേൾഡ് ഓഫ് റെക്കാർഡ് മത്സരത്തിൽ പങ്കെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് കുടുംബം .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.