വെസ്റ്റ് ഇന്‍ഡീസ് ക്യാമ്പില്‍ കൊവിഡ് ബാധ; ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരം മാറ്റി

വെസ്റ്റ് ഇന്‍ഡീസ് ക്യാമ്പില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിന മത്സരം മാറ്റിവച്ചു. ടോസ് ഇട്ടതിനു ശേഷം മത്സരം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് മത്സരം മാറ്റിവച്ചത്. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ വിന്‍ഡീസിനെ 133 റണ്‍സിനു തകര്‍ത്തിരുന്നു.

വെസ്റ്റ് ഇന്‍ഡീസ് ക്യാമ്പിലെ ഒരു സപ്പോര്‍ട്ട് സ്റ്റാഫിനാണ് കൊവിഡ് ബാധിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഇരു ടീമുകളിലെയും താരങ്ങളെയും സപ്പോര്‍ട്ട് സ്റ്റാഫിനെയും ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു. താരങ്ങളുടെയൊക്കെ കൊവിഡ് പരിശോധനാഫലം ലഭിച്ചതിനു ശേഷം മാറ്റിവച്ച മത്സരം നടത്തുമെന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് വേണ്ടി പേസര്‍ റൈലി മേരെഡിത്ത് അരങ്ങേറാനൊരുങ്ങുന്ന മത്സരമായിരുന്നു ഇത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here