കൊച്ചിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കും പിതാവിനും ക്രൂരമര്‍ദനം; പിതാവിന്റെ കാല് തല്ലിയൊടിച്ചു

കൊച്ചിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കും പിതാവിനും മര്‍ദനമേറ്റു. ഭര്‍തൃവീട്ടുകാര്‍ ദിവസങ്ങളോളം തന്നെ പട്ടിണിക്കിട്ടുവെന്ന് യുവതി പറഞ്ഞു.

കല്യാണം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഭര്‍ത്താവ് മര്‍ദനം തുടങ്ങിയെന്നും സ്വര്‍ണ്ണവും സ്വത്തും ആവശ്യപ്പെട്ടായിരുന്നു മര്‍ദനമെന്നും യുവതി പറഞ്ഞു. ഭര്‍ത്താവ് പച്ചാളം സ്വദേശി ജിബ്‌സണ്‍ പീറ്ററിനെതിരെ പൊലീസില്‍ പരാതി നല്‍കിയതായും യുവതി പറഞ്ഞു.

അതേസമയം ജിബ്‌സണും ജിബ്‌സന്റെ പിതാവും ചേര്‍ന്ന് തന്നെ ക്രൂരമായി മര്‍ദിച്ചുവെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. തന്റെ കാല്‍ തല്ലിയൊടിച്ചുവെന്നും മര്‍ദനത്തില്‍ തലയ്ക്കും പരിക്കേറ്റതായും യുവതിയുടെ പിതാവ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News