മുംബൈയില്‍ ഇന്നും കനത്ത മഴ; നെഞ്ചിടിപ്പോടെ നഗരം

മുംബൈയില്‍ കഴിഞ്ഞ ദിവസങ്ങളിലായി തുടരുന്ന മഴയെത്തുടര്‍ന്ന് ജനജീവിതം ദുസ്സഹമായിക്കൊണ്ടിരിക്കയാണ്. പല മേഖലകളും വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും ഇടയാക്കി.

ബുധനാഴ്ച രാത്രി മുതല്‍ മുംബൈയിലും മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയിലും ഉണ്ടായ കനത്ത മഴയെത്തുടര്‍ന്ന് റെയില്‍വേ സര്‍വീസുകള്‍ തടസ്സപ്പെട്ടു. കൊങ്കണ്‍ മേഖലയില്‍ ട്രെയിനുകള്‍ വഴി തിരിച്ചു വിടുകയായിരുന്നു. ഇന്ന് ഈ പാതയിലുള്ള എട്ടു ട്രെയിനുകള്‍ ഭാഗികമായി സര്‍വീസ് നിര്‍ത്തി വച്ചിരിക്കുകയാണ്.

കഴിഞ്ഞ 24 മണിക്കൂറില്‍ കനത്ത മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് 15 പേരെ രക്ഷപ്പെടുത്തി. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങി. ഈ മേഖലയില്‍ നാലു സ്ഥലങ്ങളിലാണ് മണ്ണിടിച്ചില്‍ റിപ്പോര്‍ട്ട് ചെയ്തത്. റോഡ് ഗതാഗതം താറുമാറായി.

മുംബൈ, സത്താറ, താനെ, പാല്‍ഘര്‍, രത്‌നഗിരി, സിന്ധുദുര്‍ഗ്, കോലാപ്പുര്‍, പുണെ, നാസിക് തുടങ്ങി സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളിലും പശ്ചിമ മേഖലകളിലുമായിരുന്നു മഴ ശക്തം. കല്യാണ്‍, ഡോംബിവ്ലി, നവി മുംബൈ, ഉല്ലാസ് നഗര്‍, ഭിവണ്‍ഡി എന്നിവിടങ്ങളിലും കനത്ത മഴയാണ് ലഭിച്ചത്.

കൊങ്കണ്‍ മേഖലയിലെ ചിപ്ലുണില്‍ ഒട്ടേറെ പ്രദേശങ്ങള്‍ വെള്ളത്തിലായി. പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു. അടുത്ത മൂന്നുദിവസങ്ങള്‍ കൂടി കനത്തമഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. കൊങ്കണ്‍ മേഖലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കയാണ്. കനത്തമഴയെത്തുടര്‍ന്ന് വാഷിഷ്ടി നദി കരകവിഞ്ഞൊഴുകി കൊങ്കണ്‍ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News