സൂര്യയ്ക്ക് ഒപ്പം ആദ്യമായി എടുത്ത സെല്‍ഫിയുമായി കാർത്തി:പിറന്നാൾ ആശംസകളുമായി സോഷ്യൽ മീഡിയ

നടന്‍ സൂര്യയ്ക്ക് ഇന്ന് പിറന്നാള്‍. ആശംസകള്‍ അറിയിച്ച് അനിയനും നടനുമായ കാര്‍ത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച ചിത്രം ശ്രദ്ധേയമാകുന്നു .തനിക്ക് പ്രചോദനമായ വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് കാർത്തി കുറിച്ചത്. സൂര്യയ്ക്ക് ഒപ്പം ആദ്യമായി എടുത്ത സെല്‍ഫിയാണതെന്നും കാര്‍ത്തി.2019 ലെ ചിത്രമാണത്.നടൻ ശിവകുമാറിന്റെ മക്കളാണ് സൂര്യയും കാർത്തിയും .ഇരുവരും തമിഴകത്തിന് പ്രിയപ്പെട്ട താരങ്ങളും

സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് ആശംസാ പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. 1997ൽ വസന്ത് സംവിധാനം ചെയ്ത ‘നേരുക്കു നേര്‍’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സൂര്യ ചലച്ചിത്രരംഗത്തേക്ക് ചുവടുവച്ചത്. .
സൂര്യയുടെ പിറന്നാളിനോട് അനുബന്ധിച്ച് പുതിയ ചിത്രമായ എതിര്‍ക്കും തുനിന്തവന്റെ ഫസ്റ്റ്‌ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന എതിര്‍ക്കും തുനിന്തവന്‍ സൂര്യയുടെ 40ാമത്തെ ചിത്രമാണ്.കൂടാതെ നവരസ എന്ന നെറ്റ്ഫ്ലിക്സ് ആന്തോളജിയാണ് റിലീസ് ചെയ്യാനിരിക്കുന്ന സൂര്യയുടെ ചിത്രം. ‘ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്ര്’ എന്ന ഗൗതം മേനോന്‍ ചിത്രത്തിലാണ് സൂര്യ കേന്ദ്ര കഥാപാത്രമാകുന്നത്. ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് നായിക.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News