കേന്ദ്രമന്ത്രിയുടെ പ്രസ്താവന കീറിയെറിഞ്ഞു; തൃണമൂല്‍ എം പിക്ക് രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഷന്‍

തൃണമൂല്‍ കോണ്‍ഗ്രസ് എം പി ശന്തനു സെന്നിനെ രാജ്യസഭയില്‍ നിന്ന് സസ്പെന്റ് ചെയ്തു. ഇന്നലെ രാജ്യസഭയില്‍ ഐ ടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവന പിടിച്ചുവാങ്ങി കീറിയതിനാണ് സസ്പെന്‍ഷന്‍.

പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ശന്തനു പ്രസ്താവന പിടിച്ചുവാങ്ങി കീറിയത്. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വസ്തുതാ വിരുദ്ധമാണെന്നാണ് അശ്വിനി കുമാര്‍ പറഞ്ഞത്. ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍ അശ്വിനി കുമാറും ഉള്‍പ്പെട്ടിരുന്നു. പെഗാസസ് സംബന്ധിച്ച റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്നും അശ്വിനി വൈഷ്ണവ് ആരോപിച്ചിരുന്നു.

അതേസമയം, പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയില്‍ പരിശോധിച്ച 10 പേരുടെയും ഫോണ്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്. ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ ലാബിലാണ് പരിശോധന നടത്തതെന്നാണ് ‘ദ വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നത്. പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടാനാകില്ലെന്ന് വയര്‍ പറഞ്ഞു. ഇന്ത്യയില്‍ 128 ഓളം ആളുകളുടെ ഫോണ്‍ ചോര്‍ത്തപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News