വാഹനപ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത; 10 നിറങ്ങളില്‍ സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാനൊരുങ്ങി ഒല ഇലക്ട്രിക്

വാഹനപ്രേമികള്‍ക്കൊരു സന്തോഷ വാര്‍ത്ത, 10 സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാനൊരുറങ്ങി ഒല ഇലക്ട്രിക്. അവതരിപ്പിക്കുന്ന നിറങ്ങളുടെ കൃത്യമായ പേരുകള്‍ ഇതിന്റെ പുറത്തിറക്കലിനോട് അനുബന്ധിച്ചാവും പ്രഖ്യാപിക്കുക.

മാറ്റ്, ഗ്ലോസ് ഫിനിഷുകളില്‍ നീല,കറുപ്പ്, ചുവപ്പിന്റെ ആകര്‍ശകമായ വൈവിധ്യങ്ങള്‍, പിങ്ക്, മഞ്ഞ, സില്‍വര്‍ തുടങ്ങിവ ഇങ്ങനെ അവതരിപ്പിക്കുന്നവയില്‍ പെടും. ഇതാദ്യമായാണ് ഇത്ര വിപുലമായ വര്‍ണങ്ങളില്‍ ഇരുചക്ര വാഹനങ്ങളില്‍ ലഭിക്കുന്നത്.

പത്തു നിറങ്ങളിലുള്ള വൈവിധ്യമായിരിക്കും ഇതെന്ന് ഒല ഗ്രൂപ് സിഇഒയും ചെയര്‍മാനുമായ ഭാവിഷ് അഗ്രവാള്‍ പറഞ്ഞു. ഒല സ്‌ക്കൂട്ടറിനായുള്ള ബുക്കിങ് ആദ്യ 24 മണിക്കൂറിനുള്ളില്‍ തന്നെ ഒരു ലക്ഷം കടന്ന് റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News