
ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസൺ 46 റൺസിന് പുറത്തായി. ഏകദിനത്തിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ സഞ്ജു മികച്ച തുടക്കം കിട്ടിയശേഷം പ്രവീൺ ജയവിക്രമയുടെ ബൗളിങ്ങിൽ അവിഷ്ക ഫെർണാണ്ടോക്ക് പിടി കൊടുത്താണ് കളം വിട്ടത്. 46 പന്ത് നേരിട്ട സഞ്ജു അഞ്ചു ഫോറും ഒരു സിക്സുമുതിർത്താണ് 46ലെത്തിയത്.
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 23 ഓവർ പിന്നിടവേ, മഴ കാരണം കളി നിർത്തിവെച്ചപ്പോൾ ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തിട്ടുണ്ട്.
പത്തു റൺസുമായി മനീഷ് പാണ്ഡെയും 22 റൺസെടുത്ത് സൂര്യകുമാർ യാദവുമാണ് ക്രീസിൽ. നേരത്തേ ക്യാപ്റ്റൻ ശിഖർ ധവാൻ (13) എളുപ്പം മടങ്ങിയശേഷം സഞ്ജുവും പൃഥി ഷായും (49 പന്തിൽ 49) രണ്ടാം വിക്കറ്റിൽ 74 റൺസ് കൂട്ടുകെട്ടുയർത്തിയാണ് ടീമിൻറെ രക്ഷക്കെത്തിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here