മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുണ്ട്, ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

രാജ്യത്ത് മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പുകൾ വന്ന് തുടങ്ങിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് മഹാമാരികളുമായി താരതമ്യം ചെയ്താൽ മറ്റ് രോഗങ്ങളേക്കാൾ രോഗവ്യാപനം കൂടുതലുള്ള മഹാമാരിയാണ് കൊവിഡെന്നും അദ്ദേഹം പറഞ്ഞു.

രോഗപ്രതിരോധത്തിനായുള്ള സാമൂഹ്യ പ്രതിരോധ ശേഷി കൈവരിക്കാൻ സമൂഹത്തിൽ കുറഞ്ഞത് 60 ശതമാനം പേർക്കെങ്കിലും വാക്‌സിൻ നൽകേണ്ടതുണ്ട്. കൊവിഡ് പെരുമാറ്റച്ചട്ടങ്ങൾ കൃത്യമായി പാലിച്ചാൽ മൂന്നാം തരംഗം ഉണ്ടാകില്ല. മൂന്നാം തരംഗം സ്വാഭാവികമായി ഉണ്ടാകുകയല്ല ചെയ്യുന്നത്.കൊവിഡ് നിയന്ത്രണത്തിലുണ്ടാകുന്ന പാളിച്ചകളിലാണ് മൂന്നാം തരംഗം ഉണ്ടാകുന്നത്.

വാക്‌സിനേഷൻ ഒരു ഡോസെങ്കിലും എല്ലാവർക്കും നൽകാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. ഡെൽറ്റാ വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതുകൊണ്ട് ചെറുതും വലുതുമായ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന വാദത്തിന് ശാസ്ത്രീയ അടിത്തറയില്ല. എന്നാൽ മൾട്ടി സിസ്റ്റം ഇൻഫ്‌ളമേറ്ററി സിൻഡ്രം എന്ന ഗുരുതരമായ കൊവിഡാനന്തര സാധ്യത കുട്ടികളിൽ കാണുന്ന സാഹചര്യം പരിഗണിച്ച് അവരുടെ ചികിത്സയ്ക്കാവശ്യമായ തീവ്ര പരിചരണ സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News