തിരുവനന്തപുരത്ത് 996 പേർക്കും കാസര്‍കോട് 793 പേര്‍ക്കും കൂടി കൊവിഡ്

തിരുവനന്തപുരം ജില്ലയിൽ ഇന്ന് 996 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 684 പേർ രോഗമുക്തരായി. 8.8 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 10,638 പേർ ചികിത്സയിലുണ്ട്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 911 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ ഒരാൾ ആരോഗ്യ പ്രവർത്തകനാണ്.

പുതിയതായി 2,141 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 2221 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 31069 ആയി.

കാസർകോട് ജില്ലയിൽ 793 പേർ കൂടി കൊവിഡ് പോസിറ്റീവായി.ചികിത്സയിലുണ്ടായിരുന്ന 651 പേർക്ക് കൊവിഡ് നെഗറ്റീവായി. നിലവിൽ 6434 പേരാണ് ചികിത്സയിലുള്ളത്. ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 320 ആയി ഉയർന്നു.

വീടുകളിൽ 28263 പേരും സ്ഥാപനങ്ങളിൽ 1247 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 29510 പേരാണ്. പുതിയതായി 1664 പേരെ കൂടി നിരീക്ഷണത്തിലാക്കി.

സെന്റിനൽ സർവ്വേ അടക്കം പുതിയതായി 3879 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു (ആർ ടി പി സി ആർ 2196, ആന്റിജൻ 1670, ട്രൂനാറ്റ് 13). 2150 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 1194 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.

101246 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 93997 പേർക്ക് ഇതുവരെ കൊവിഡ് നെഗറ്റീവായി.ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ്: 14.6

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here