സിക: ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ആകെ 44 പേർക്കാണ് സിക വൈറസ് ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ .നിലവിൽ 7 പേരാണ് രോഗികളായുള്ളവർ. അതിൽ 5 പേർ ഗർഭിണികളാണ്. എല്ലാവരുടേയും നില തൃപ്തികരമാണ്.

ഈ ആഴ്ച സിക വൈറസ് കേസ് കുറവാണെങ്കിലും ജാഗ്രത തുടരണം.വെള്ളം കെട്ടിൽക്കാൻ അനുവദിക്കരുത്. കൊതുക് വളരാനുള്ള സാഹചര്യമൊരുക്കരുത്. വീടുകളും സ്ഥാപനങ്ങളും ആശുപത്രികളും ശ്രദ്ധിക്കേണ്ടതാണ്.അല്ലെങ്കിൽ ഇനിയും സിക വൈറസ് കേസ് വർധിക്കാൻ സാധ്യതയുണ്ട്.

സിക വൈറസ് ഉൾപ്പെടെയുള്ള പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ, തദ്ദേശ, റവന്യൂ വകുപ്പുകൾ ചേർന്ന് ഒന്നിച്ചുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കഴിഞ്ഞ വർഷം മാർച്ച് 25 മുതൽ ഇന്നലെ വരെ നിയന്ത്രണങ്ങൾ ലംഘിച്ചതിന് 5,75,839 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. 5,19,862 പേരെ കൊവിഡ് നിയന്ത്രണ ലംഘനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ പേരിൽ അറസ്റ്റ് ചെയ്തു. ആകെ 3,42,832 വാഹനങ്ങളാണ് ഇക്കാലയളവിൽ പിടിച്ചെടുത്തത്.

കഴിഞ്ഞ 24 മണിക്കൂറിനുളളിൽ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 16,311 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സാമൂഹിക അകലം പാലിക്കാത്തതിന് 9,235 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 40,21,450 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here