നാളെ നടത്താനിരുന്ന ബിടെക് മൂന്നാം സെമസ്റ്റർ റഗുലർ പരീക്ഷകൾ മാറ്റിവച്ചു

ലോക്ഡൗണും അനുബന്ധ യാത്രാ നിയന്ത്രണങ്ങളും കണക്കിലെടുത്ത്, ജൂലൈ 24 (ശനിയാഴ്ച) നടത്താനിരുന്ന ബിടെക് മൂന്നാം സെമസ്റ്റർ റഗുലർ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി ഉടൻ പ്രസിദ്ധീകരിക്കും.

അതേസമയം ബിടെക് ആറാം സെമസ്റ്റർ ഹോണേഴ്സ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം യൂണിവേഴ്സിറ്റി വെബ്‌സൈറ്റിലെ ‘ഫലങ്ങൾ’ എന്ന ടാബിലും വിദ്യാർത്ഥികളുടെ പോർട്ടൽ ലോഗിനിലും ലഭ്യമാണ്.

ഉത്തര കടലാസിന്റെ പകർപ്പിനും പുനർമൂല്യനിർണയത്തിനുമുള്ള അപേക്ഷ ജൂലൈ 28 നകം വിദ്യാർത്ഥികളുടെ ലോഗിൻ വഴി സമർപ്പിക്കാം. ഉത്തര കടലാസിന്റെ പകർപ്പിനുള്ള ഫീസ് 500 രൂപയും പുനർമൂല്യനിർണയത്തിനുള്ള ഫീസ് 600 രൂപയുമാണ്.

ജൂലൈ 27 ന് നടക്കുന്ന പിഎച്ച്ഡി പ്രവേശന പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് പോർട്ടൽ വഴി ഡൗൺലോഡ് ചെയ്യാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News