ക്ഷേമ പെൻഷനുകൾ ആഗസ്​റ്റ്​ ആദ്യവാരം വിതരണം ചെയ്യും

ഓണത്തിന്​ മുന്നോടിയായി ജൂലൈ, ആഗസ്​റ്റ്​ മാസങ്ങളിലെ ക്ഷേമ പെൻഷനുകൾ ആഗസ്​റ്റ്​ ആദ്യവാരം വിതരണം ചെയ്യുമെന്ന്​ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ആഗസ്​റ്റ്​ രണ്ടാം പകുതിയിലാണ് ഈ വർഷത്തെ ഓണം. ഓരോ ആൾക്കും രണ്ടുമാസത്തെ പെൻഷൻ തുകയായ 3200 രൂപ ലഭിക്കും.

55 ലക്ഷത്തിലധികം പേർക്ക് പെൻഷൻ വിതരണം ചെയ്യാൻ 1600 കോടി രൂപയാണ് ചെലവ് വരിക. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നതെങ്കിലും സാധാരണക്കാരുടെ ക്ഷേമം ഉറപ്പുവരുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News