ഒളിമ്പിക്സ്: അമ്പെയ്ത്ത് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍

അമ്പെയ്ത്ത് മിക്സഡ് ഡബിള്‍സില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. ദീപിക കുമാരി – പ്രവീണ്‍ ജാദവ് സഖ്യം ചൈനീസ് തായ്പെയ് സഖ്യത്തെ തോല്‍പ്പിച്ചു. അടുത്ത എതിരാളികള്‍ കരുത്തരായ ദക്ഷിണ കൊറിയയാണ്.

ഒളിമ്പിക്സ് ഉദ്ഘാടനത്തിന് ശേഷമുള്ള ആദ്യ മെഡല്‍ പോരാട്ടത്തിലാണ് ഇന്ത്യന്‍ സഖ്യം ക്വാര്‍ട്ടറില്‍ പ്രവേശിച്ചിരിക്കുന്നത്. അമ്പെയ്ത്തില്‍ മെഡല്‍ പ്രതീക്ഷ പകരുന്ന പ്രകടനമാണ് ഇന്ത്യന്‍ താരങ്ങളായ ദീപിക കുമാരിയും പ്രവീണ്‍ ജാദവും കാഴ്ചവച്ചത്.

അവസാന സെറ്റ് വരെ ആവേശോജ്വലമായ മത്സരത്തിനൊടുവിലാണ് ഇന്ത്യ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ദീപിക കുമാരിയുടെ പ്രകടനമാണ് ഇന്ത്യയെ തുണച്ചത്. മൂന്ന് ശ്രമങ്ങള്‍ ഒഴികെ ബാക്കിയെല്ലാ ശ്രമങ്ങളിലും കൃത്യം പത്ത് പോയിന്റ് കണ്ടെത്തിയ ദീപിക കുമാരിയുടെ പ്രകടനമാണ് ചൈനീസ് സഖ്യത്തെ തളച്ചത്.

അല്‍പ സമയത്തിന് ശേഷം തന്നെ ക്വാര്‍ട്ടര്‍ മത്സരവും, ശേഷം ഫൈനല്‍ മത്സരങ്ങളും ആരംഭിക്കും. ഇന്ത്യ ഏറെ പ്രതീക്ഷ വയ്ക്കുന്ന ഇനമാണ് അമ്പെയ്ത്ത്. ലോക ഒന്നാം നമ്പര്‍ താരമാണ് ദീപിക കുമാരി. പരിചയ സമ്പന്ന കുറഞ്ഞ, ആദ്യമായി ഒളിമ്പിക്സില്‍ എത്തുന്ന താരമാണ് പ്രവീണ്‍ ജാദവ്.

അതേസമയം, ഇന്ത്യന്‍ വനിതാ ഹോക്കി മത്സരവും ഇന്ന് നടക്കും. 2016 റിയോ ഗെയിംസില്‍ 36 വര്‍ഷത്തിനിടെ ആദ്യമായി ഒളിമ്പിക്സില്‍ പങ്കെടുത്ത ശേഷം ഇന്ത്യന്‍ വനിതാ ഹോക്കി ടീം ചരിത്രത്തില്‍ ആദ്യമായി ടോക്കിയോയില്‍ തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക് ഗെയിംസില്‍ പങ്കെടുക്കാന്‍ ഒരുങ്ങുകയാണ്. റാണി രാംപാലിന്റെ നേതൃത്വത്തിലുള്ള ടീം ഒയി ഹോക്കി സ്റ്റേഡിയത്തില്‍ ലോക ഒന്നാം നമ്പര്‍ ടീമായ നെതര്‍ലാന്‍ഡിനെതിരെ നേരിടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here