ബാങ്ക് നിയമനങ്ങളില്‍ കോഴ; വയനാട് ഡി സി സി പ്രസിഡന്റിനെതിരെ ഗുരുതര ആരോപണം

ബാങ്ക് നിയമനങ്ങളില്‍ കോഴ വാങ്ങിയെന്ന് വയനാട് ഡി സി സി പ്രസിഡന്റിനെതിരെ ഗുരുതര ആരോപണം. സുല്‍ത്താന്‍ ബത്തേരി അര്‍ബന്‍ ബാങ്ക് നിയമനങ്ങളില്‍ രണ്ട് കോടി രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം.

ബാങ്കില്‍ ആറ് തസ്തികകളിലേക്കുള്ള നിയമനങ്ങളിലാണ് കോഴയാരോപണം. സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയത് കോണ്‍ഗ്രസ് ജില്ലാ നേതാക്കളാണ്. സംഭവം അന്വേഷിക്കാന്‍ കമ്മീഷനെ കെ പി സി സി ചുമതലപ്പെടുത്തി. ഡി സി സി പ്രസിഡന്റുള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News