സെപ്റ്റംബറില്‍ കുട്ടികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങാമെന്ന് എയിംസ് മേധാവി

സെപ്റ്റംബർ മുതൽ കുട്ടികൾക്കും കൊവിഡ് വാക്‌സിൻ നൽകാൻ കഴിയുമെന്ന് എയിംസ് മേധാവി രൺദീപ് ഗുലേറിയ. ഒരു ദേശീയ മാധ്യമത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സെപ്റ്റംബറോടെ കൊവിഡിനെതിരെയുള്ള വാക്‌സിൻ കുട്ടികൾക്കും നൽകിത്തുടങ്ങാൻ കഴിയുമെന്ന് ഗുലേറിയ പറഞ്ഞു.ഫൈസർ, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിൻ എന്നിവ കുട്ടികൾക്കും വാക്‌സിൻ നൽകുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന വാർത്തകൾക്ക് പിന്നാലെയാണ് ഗുലേറിയയുടെ പ്രസ്താവന.

ഇന്ത്യയിൽ ഇതുവരെ 42 കോടി ഡോസ് വാക്‌സിൻ ആണ് ജനങ്ങൾക്ക് നൽകിയത്. കൊവിഡ് മൂന്നാം തരംഗം ഉടനുണ്ടാകുമെന്ന പശ്ചാത്തലത്തിലാണ് കുട്ടികൾക്കും വാക്‌സിൻ എത്രയും വേഗം നൽകണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News