പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന ഉത്തരവിറക്കി ദില്ലി ലെഫ്റ്റനന്റ് ഗവര്‍ണര്‍

പൊലീസ് കമ്മീഷണർക്ക് കൂടുതൽ അധികാരം നൽകുന്ന ഉത്തരവിറക്കി ദില്ലി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ. ദേശ സുരക്ഷാനിയമത്തിന്റെ പരിധിയിൽപ്പെടുന്ന കേസുകളിൽ ആരെയും അറസ്റ്റ് ചെയ്യാനുള്ള അനുമതിയടങ്ങിയ ഉത്തരവാണ് നൽകിയിരിക്കുന്നത്.

ഈ നിയമത്തിന് കീഴിൽ 2021 ഒക്ടോബർ പതിനെട്ട് വരെ ആരെയും കസ്റ്റഡിയിലെടുക്കാനുള്ള അധികാരം പൊലീസ് കമ്മീഷണർക്കുണ്ടായിരിക്കുമെന്ന് ഉത്തരവിൽ പറയുന്നു.

ദില്ലി ജന്തർ മന്തറിൽ കർഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെയാണ് പൊലീസിന് കൂടുതൽ അധികാരം നൽകുന്ന ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ദില്ലിയിലെ ജന്തർ മന്തറിലെത്തിയ 200 കർഷകർ കിസാൻ പാർലമെന്റ് സംഘടിപ്പിച്ച് പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ.പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിലാണ് കർഷകരുടെ പുതിയ പ്രതിഷേധ രീതി.

കാർഷിക നിയമങ്ങൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന സമരം വിവിധ തലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി നേരത്തെ തന്നെ വിവിധയിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.തുടർന്നാണ് ജൂലൈ 22 മുതൽ പാർലമെന്റിന് മുന്നിൽ സമരം നടത്താൻ കർഷക സംഘടനകൾ തീരുമാനിച്ചത്.

പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിക്കുന്നത് വരെ പ്രതിഷേധം തുടരും.പാർലമെന്റിന് മുന്നിൽ സമരം നടത്തി കർഷക പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനമെന്ന് സംയുക്ത കിസാൻ മോർച്ച നേരത്തെ അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News