
ശക്തമായ മഴയെ തുടര്‍ന്ന് കര്‍ണാടകയിലെ താഴ്ന്ന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായിരിക്കുകയാണ്. സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനിടെ മംഗാലാപുരത്തുനിന്ന് ഗോവയിലേക്ക് പുറപ്പെട്ട പാസഞ്ചര്‍ ട്രെയിന്‍ അപകടത്തില്‍ പെട്ടു. 01134 മംഗളുരു ജങ്ഷന്‍ – സി എസ് ടി ടെര്‍മിനസ് എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.
വഷിഷ്ടി നദി കരകവിഞ്ഞതിനാല്‍ ട്രെയിന്‍ റൂട്ട് മഡ്ഗാവ് – ലോണ്ട – മിറാജ് വഴിയാക്കിയിരുന്നു. ഗോവയിലെ ദൂദ്‌സാഗര്‍ – സൊനാലിയത്തിനുമിടയിലാണ് ട്രെയിന്‍ പാളം തെറ്റിയത്. അപകടത്തില്‍പ്പെട്ട കോച്ചിലെ യാത്രക്കാരെ മറ്റൊരു കോച്ചിലേക്ക് മാറ്റി ട്രെയിന്‍ കുലേമിലേക്ക് എത്തിച്ചുവെന്നാണ് ഒടുവിലായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
മഴയെ തുടര്‍ന്ന് കര്‍ണാടകയിലെ ഉഡുപ്പി, ഉത്തര കന്നഡ, ദക്ഷിണ കന്നഡ, സൗത്ത് കന്നഡ, ചിക്കമംഗളൂരു, ഹസന്‍, കൊഡഗ്, ശിവമോഗ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. കര്‍ണാടകയുടെ വടക്കന്‍ മേഖലകളിലും ശക്തമായ മഴയുണ്ട്. ഇവിടെ നദികള്‍ കരകവിഞ്ഞൊഴുകുകയാണ്.
പ്രധാന നദികളായ കാവേരി, തുങ്കബദ്ര, ഭീമ, കബനി തുടങ്ങിയ നദികള്‍ എല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് വിവിധ ഡാമുകളില്‍ നിന്നും വെള്ളം തുറന്നു വിട്ടു. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്രസര്‍ക്കാരും എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ മഴക്കെടുതിയില്‍ മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എട്ട് സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 9,000 പേരെയാണ് ഇതിനകം സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചതെന്ന് പി ടി ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. റെയില്‍വേ വിവിധ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് 18 താലൂക്കുകളിലെ 131 ഗ്രാമങ്ങളെ മഴക്കെടുതി രൂക്ഷമായി ബാധിച്ചിട്ടുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here