യുവതിയെ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

യുവതിയെ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താത്കാലിക നഴ്‌സായിരുന്ന ഹരികൃഷ്ണയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് സഹോദരീ ഭര്‍ത്താവ് പുത്തന്‍കാട്ടില്‍ രതീഷിനെ കാണാതായിട്ടുണ്ട്. ഇരുവരെയും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് ഹരികൃഷ്ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ സഹോദരിക്ക് രാത്രി ജോലിക്ക് പോകേണ്ടതിനാല്‍ കുട്ടികളെ നോക്കാനായി രതീഷ്, ഹരികൃഷ്ണയെ വീട്ടിലേക്ക് വരുത്തുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.

കടക്കരപ്പള്ളി തളിശ്ശേരിത്തറയില്‍ ഹരികൃഷ്ണ അവിവാഹിതയാണ്. രതീഷിനെ കണ്ടെത്താനുള്ള തെരച്ചില്‍ പൊലീസ് ആരംഭിച്ചു. ഹരികൃഷ്ണയുടെ മരണത്തില്‍ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like