ഇന്ത്യയ്ക്ക് ആദ്യ മെഡല്‍; കരുത്തായി മീരാബായ് ചാനു; ഭാരോദ്വഹനത്തില്‍ വെള്ളി

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യൻ കരുത്തായി മീരാബായ് ചാനു.ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിയാണ് മീര ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്.

49 കിലോ വനിതാ വിഭാഗത്തിലാണ് ചാനു വെള്ളി മെഡൽ നേടിയത്.ചൈനയുടെ ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടി. ഇന്തോനീഷ്യയുടെ ഐസ വിൻഡി വെങ്കല മെഡൽ സ്വന്തമാക്കി.

ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിത ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടുന്നത്. നേരത്തെ ഭാരദ്വേഹനത്തിൽ കർണം മല്ലേശ്വരിയിലൂടെയാണ് ഇന്ത്യ മെഡൽ നേടിയത്.

സിഡ്നി ഒളിമ്പിക്സിലായിരുന്നു ഇത്.സ്നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലും 110, 130 കിലോ ഉയർത്തിയാണ് കർണം മല്ലേശ്വരി 2000ൽ സിഡ്നിയിൽ വെങ്കലം നേടിയത്.

പി വി സിന്ധുവിന് ശേഷം ഒളിമ്പിക്‌സിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യൻ വനിതയാണ് മീരാബായി ചാനു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News