ഹാര്‍ട്ട് ബീറ്റ്‌സ് ട്രോമാകെയറിന്റെ നാലാം വാര്‍ഷികം; വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള മഹിളാമന്ദിരത്തിലേക്കും സഖി വണ്‍ സ്റ്റോപ്പ് സെന്ററുകളിലേക്കും വെല്‍ക്കം കിറ്റുകളും വസ്ത്രങ്ങളും നല്‍കി

ഹാര്‍ട്ട് ബീറ്റ്‌സ് ട്രോമാകെയറിന്റെ നാലാം വാര്‍ഷികം പ്രമാണിച്ച് കേരള സര്‍ക്കാറിന്റെ വനിത ശിശു വികസന വകുപ്പിന്റെ കീഴിലുള്ള മഹിളാമന്ദിരത്തിലേക്കും സഖി വണ്‍ സ്റ്റോപ്പ് സെന്ററുകളിലേക്കും ആവശ്യമായ വെല്‍ക്കം കിറ്റുകളും വസ്ത്രങ്ങളും നല്‍കി.

വാര്‍ഷികദിനത്തില്‍ സംഘടിപ്പിച്ച പ്രവര്‍ത്തനത്തില്‍ മഹിളാമന്ദിരത്തിലേയ്ക്കുള്ള കിറ്റുകള്‍ ബഹുമാനപ്പെട്ട തിരുവനന്തപുരം ജില്ലാ വനിതാശിശുവികസന ഓഫീസര്‍ ശ്രീമതി.സബീനാ ബീഗം, മഹിളാമന്ദിരം സൂപ്രണ്ട് ശ്രീമതി.റംലാബി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സഖി വണ്‍ സ്റ്റോപ്പ് സെന്ററിലേയ്ക്കുള്ള കിറ്റുകള്‍ ബഹുമാനപ്പെട്ട തിരുവനന്തപുരം ജില്ലാ വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ശ്രീമതി.ജീജയും ഏറ്റുവാങ്ങി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

സംഘടനയുടെ അഡൈ്വസര്‍ ശോഭ മാഡത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം -കൊല്ലം കോഡിനേറ്റര്‍സും, മെംബേര്‍സും മീഡിയവിങ്ങ് ചീഫും പങ്കെടുത്ത ചടങ്ങില്‍ തുടര്‍ന്നും സംഘടനയുടെ സപ്പോര്‍ട്ടും സഹായവും ഉണ്ടാകുമെന്ന് ഉറപ്പു നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here