
അനധികൃതമായി സൂക്ഷിച്ച 45 കിലോ ചന്ദനം തിരുവനന്തപുരത്ത് പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ തോട്ടവാരം അനിൽ ഭവനിൽ അനിൽ കുമാറിനെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് അറസ്റ്റിലായ ആളുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ചന്ദനം പിടിച്ചെടുത്തത്.
വീടിനോട് ചേർന്നിരുന്ന സിന്തറ്റിക് വാട്ടർ ടാങ്കിനകത്തു ചെത്തിമിനുക്കിയ ചന്ദന കഷ്ണങ്ങൾ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഏകദേശം നാല് ലക്ഷത്തോളം രൂപ വില വരുന്ന ചന്ദനമാണിത്.
തിരുവനന്തപുരം കൺട്രോൾ റൂം റെയ്ഞ്ച് ഓഫീസർ സലിൻ ജോസ്, ചുള്ളിമാനൂർ ഫ്ലയിംഗ് സ്ക്വാഡ് റെയിഞ്ച് ഓഫീസർ വി.ബ്രിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here