കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ വി വി കെ അവാര്‍ഡ് കവി സച്ചിദാനന്ദന്

കതിരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ വി വി കെ അവാര്‍ഡ് കവി സച്ചിദാനന്ദന് ലഭിച്ചു.കാവ്യ മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

കാരായി രാജന്‍ ചെയര്‍മാനായ വി വി കെ സമിതിയാണ് അവാര്‍ഡ് നിര്‍ണ്ണയിച്ചത്. അരലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്ന പുരസ്‌കാരം ഒക്ടോബറില്‍ വിതരണം ചെയ്യുമെന്ന് വി വി കെ സമിതി കണ്‍വീനര്‍ പൊന്ന്യം ചന്ദ്രന്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here